വെട്ടത്തൂരിൽ കോഴിഫാമിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഫാം ഉടമയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിഫാം ജീവനക്കാരനും അസം സ്വദേശിയുമായ സിറാജുദ്ദീൻ, ഫാം ഉടമ സമീർ എന്നിവരാണ് അറസ്റ്റിലായത്.

കോഴിഫാമിൽ അനധികൃതമായാണ് വൈദ്യുതി ലൈൻ സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 26-ാം തീയതി കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിലാണ് അപകടമുണ്ടായത്. ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Related Posts