ഓണക്കാലത്ത് സംസ്ഥാനത്ത് ബെവ്കോയുടെ മദ്യവിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ ആറ് ദിവസത്തിനിടെ 512.11 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 460.80 കോടി രൂപയായിരുന്നു വിൽപ്പന. ഇതോടെ ഇത്തവണ 51.31 കോടി രൂപയുടെ വർധന രേഖപ്പെടുത്തി.

കഴിഞ്ഞ ശനിയാഴ്ച മാത്രം 102.88 കോടി രൂപയുടെ വിൽപ്പന നടന്നു. ഓണത്തിരക്ക് കൂടുന്നതിനാൽ ഇന്നും ഉത്രാടദിനത്തിലും വിൽപ്പന ഇനിയും ഉയരുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടൽ.

ഓണക്കാലത്തെ അധിക ഡിമാൻഡ് കണക്കിലെടുത്ത് ബെവ്കോ ഔട്ട്‌ലെറ്റുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ആവശ്യമായ സ്റ്റോക്ക് ഉറപ്പാക്കുന്നതിനുമുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിനകം തന്നെ 50 കോടിയിലധികം രൂപയുടെ അധിക വിൽപ്പന രേഖപ്പെടുത്തിയ സാഹചര്യത്തിൽ, ഉത്രാട ദിനത്തിലെ വിൽപ്പനയാണ് ഇത്തവണത്തെ ഓണക്കാല വിൽപ്പനയിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കുമോ എന്നത് നിർണയിക്കുക.

Related Posts