ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്തക്ക് തുടക്കമായി. മൈസൂർ റോഡ് ബ്യാറ്ററായനപുരയിലെ സൊസൈറ്റി സിൽവർജൂബിലി ഹാളിൽ നടക്കുന്ന ഓണചന്ത പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി ഉദ്ഘാടനം ചെയ്തു
ടി.കെ.കെ.നായർ, കെ.രാജേന്ദ്രൻ, ഇ.പദ്മകുമാർ, പ്രസന്ന പ്രഭാകർ, ജലജ രാമചന്ദ്രൻ, പി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി.ജോയ് സ്വാഗതവും ട്രഷറർ വി.സി.കേശവ മേനോൻ നന്ദിയും പറഞ്ഞു. ചന്ത നാളെയും മറ്റന്നാളും തുടരും.