ബംഗളൂർ ഹാവേരി രത്തിഹള്ളി താലൂക്കിലെ മസൂരു സ്വദേശിയായ നഴ്‌സ് സ്വാതി ബ്യാദഗിയെ (22) കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു‌. അറസ്റ്റിലായ ഒന്നാം പ്രതി നിയാസിന് പുറമെ ദുർഗാചാരി, വിനയ് എന്നിവരെ കൂടിയാണ് വെള്ളിയാഴ്ച രാത്രി ഹലഗേരി പൊലീസ് അറസ്റ്റ് ചെയ്തത്. റാണിബെന്നൂർ പട്ടേപുര ഗ്രാമത്തിൽ തുംഗഭദ്ര നദിയിൽ ഈ മാസം 6 നാണ് സ്വാതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

സ്വാതിയുടെ മൃതദേഹം അജ്ഞാത മൃതദേഹം എന്ന നിലയിൽ സംസ്‌കരിച്ച ശേഷം പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സംഭവം കൊലപാതകമാണെന്ന് അറിയുകയായിരുന്നു. ഈ മാസം 11ന് സ്വാതിയെ തിരിച്ചറിഞ്ഞുവെന്ന് ഹാവേരി പൊലീസ് സൂപ്രണ്ട് അൻഷു കുമാർ പറഞ്ഞു. സംഭവത്തിന് പിന്നിൽ ലവ് ജിഹാദ് ആരോപിച്ച് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി എം.പിയുമായ ബസവരാജ് ബൊമ്മെ രംഗത്തുവന്നിരുന്നു.എന്നാൽ ലവ് ജിഹാദ് സൂചന ഇതുവരെയുള്ള അന്വേഷണത്തിൽ ഇല്ലെന്ന് എസ്.പി പറഞ്ഞു.

Related Posts