ഗുരുപ്രതിഷ്ഠാ മഹോത്സവത്തിൻ്റെ രണ്ടാം വാർഷികം 2026 ഓഗസ്റ്റ് 23, 24 തീയതികളിൽ ബാംഗ്ലൂരിലെ ബഞ്ചാര ലേഔട്ടിലുള്ള നമ്മുടെ എസ്.എൻ.ഡി.പി കമ്മനഹള്ളി ശാഖ 5006 ഗുരുമന്ദിരത്തിൽ ആദരണീയരായ സന്യാസിമാരുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ നടക്കും. വൈക്കം പൂത്തോട്ടം തന്ത്രി ലാലൻ ശാന്തിയുടെയും ക്ഷേത്രം പൂജാരി സി.എൻ. ശശിധരൻ്റെയും മേൽനോട്ടത്തിൽ പൂജാ കാര്യപരിപാടികൾ ഓഗസ്റ്റ് 23ന് രാവിലെ 6 മണിക്ക് ആരംഭിക്കും. തുടർന്ന് പൊതുസമ്മേളനം രാവിലെ 10 മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 1.00 മണിക്ക് ഓണസദ്യയും തുടർന്ന് ഉച്ചയ്ക്ക് വിവിധ കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.
മുൻ മന്ത്രിയും നമ്മുടെ എം.എൽ.എയുമായ ബൈരതി ബസവരാജ് മുഖ്യാതിഥിയായിരിക്കും, സോളൂർ മഠത്തിലെ മഠം അധിപതി ശ്രീ ശ്രീ ശ്രീ വിഖ്യാതാനന്ദ സ്വാമികൾ ചടങ്ങിൽ പങ്കെടുക്കും. കൂടാതെ എസ്.എൻ.ഡി.പി. ബംഗളൂരു യൂണിയൻ സെക്രട്ടറി സത്യൻ പുത്തുർ, പ്രസിഡണ്ട് എൻ.ആനന്ദൻ, ബോർഡ് മെംബർ എ.ആർ.രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. ഗുരുദേവ പ്രഭാഷണം മലയാളത്തിലും കന്നഡയിലും പ്രൊഫസർ എ.സോമനാഥ, ഡോ. സനൽകുമാർ. ടി. എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതായിരിക്കും.
ആകർഷകമായ സമ്മാനങ്ങളോടെയുള്ള ഭാഗ്യക്കറി നറുക്കെടുപ്പും വിജയികൾക്ക് സമ്മാനവിതരണവും അതേ ദിവസം വൈകുന്നേരം 4 മണിക്ക് നടക്കും. ഗുരുപ്രതിഷ്ഠ പൂജ ഓഗസ്റ്റ് 24 ന് (പ്രതിഷ്ഠ വാർഷിക ദിനത്തിൽ) തുടരും.