ബെംഗളൂരുവിലെ NICE റോഡ് പദ്ധതിക്കെതിരെ ജെഡിഎസ് ഇന്ന് ഫ്രീഡം പാർക്കിൽ വൻ പ്രതിഷേധം സംഘടിപ്പിക്കും. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പാർട്ടി അറിയിച്ചു.

NICE റോഡുമായി ബന്ധപ്പെട്ട് ടോൾ പിരിവ്, പദ്ധതി പൂർത്തിയാക്കുന്നതിലെ കാലതാമസം, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളാണ് ജെഡിഎസ് പ്രധാനമായും ഉന്നയിക്കുന്നത്. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും NICE പദ്ധതിയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്നും ടോൾ പിരിവ് നിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഫ്രീഡം പാർക്കിൽ പ്രതിഷേധം നടക്കുന്നതിനാൽ നഗരമധ്യത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ബെംഗളൂരു ട്രാഫിക് പൊലീസ് നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ ജെഡിഎസ് നടത്തിയ പദയാത്ര ബെംഗളൂരുവിൻ്റെ അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് ഓഗസ്റ്റ് 18ന് ഫ്രീഡം പാർക്കിൽ വലിയ പ്രതിഷേധം നടത്തുമെന്ന് ജെഡിഎസ് നേതാവ് നിഖിൽ കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു.

Related Posts