ബെംഗളൂരുവിലെ നമ്മ മെട്രോ ആർ.വി. റോഡ്–ബൊമ്മസന്ദ്ര യെല്ലോ ലൈനിൽ 15-ാമത്തെ ട്രെയിനും എത്തി. പുതിയ ട്രെയിൻ കൂടി എത്തിയതോടെ തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേള 6 മിനിറ്റായി കുറയ്ക്കാൻ കഴിയുമെന്ന് ബിഎംആർസി അറിയിച്ചു.

കൊൽക്കത്തയിലെ ടിറ്റാഗർ കോച്ച് ഫാക്ടറിയിൽ നിന്നാണ് യെല്ലോ ലൈനിലേക്കുള്ള മെട്രോ ട്രെയിനുകൾ എത്തിച്ചത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സർവീസുകളുടെ എണ്ണം കൂട്ടുന്നത്.

യെല്ലോ ലൈനിൽ ട്രെയിൻ സർവീസ് ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ 3.8 കോടി യാത്രക്കാർ ഇതുവരെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 81,000 മുതൽ 1.2 ലക്ഷം വരെ ഉയർന്നിട്ടുണ്ട്. പുതിയ ട്രെയിൻ സർവീസിൽ ഉൾപ്പെടുത്തുന്നതോടെ തിരക്ക് കുറയ്ക്കാനും യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

Related Posts