കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണം സംഘടിപ്പിച്ചു
കെ എം സി വൈസ് പ്രസിഡണ്ട് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ അരുൺകുമാർ, ടോമിജോർജ്ജ്, ജിബി കെ ആർ നായർ, ഷാജു മാത്യു, രമേശൻ എം കെ, ഷാജി പി ജോർജ്, സുന്ദരേശൻ, രാധാകൃഷ്ണൻ, അഡ്വ. പോൾസൺ ജോസ്, മേഴ്സി വർഗീസ്, സിബിച്ചൻ, പ്രീത രമേശൻ എന്നിവർ സംസാരിച്ചു.