ബിഹാറിലെ ലഖിസരായി ജില്ലയിലെ അശോക് ധാം ക്ഷേത്രത്തിലുണ്ടായ വൻ തിരക്കിലും തിക്കിലും പെട്ട് ഏഴുപേർ മരിച്ചു. ഇന്ന് രാവിലെ 6.30നും 6.45നും ഇടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി.
ശ്രാവണ മാസത്തിലെ പ്രത്യേക ദിവസമായതിനാൽ പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായിരുന്നു. ഇതിനിടെയാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമായത്. തിരക്കിനിടെ വൈദ്യുത തൂൺ വീണ് ചിലർക്ക് ഷോക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അപകടത്തിൻ്റെ കൃത്യമായ കാരണം വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂവെന്ന് എസ്ഡിപിഒ ശിവം കുമാർ അറിയിച്ചു. സംഭവത്തെ തുടർന്ന് ക്ഷേത്ര പരിസരത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി.
അശോക് ധാം ക്ഷേത്രത്തിലെ ദുരന്തത്തിൽ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.