എറണാകുളം വടക്കൻ പറവൂരിൽ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം. ചെറിയ പല്ലംതുരുത്ത് സ്വദേശികളായ അടിമപ്പറമ്പിൽ സനീഷ്–നീതു ദമ്പതികളുടെ മകൾ സ്വാതിയാണ് മരിച്ചത്.

പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സ്വാതി. യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്കാരം നടത്തും.

Related Posts