ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ ശേഷം നഗരം ശുചീകരിച്ച് നഗരസഭ. കൃത്രിമ മഴയോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ അവസാനിച്ചത്. റോഡിലെ പൊടിപടലങ്ങൾ നിയന്ത്രിക്കാനാണ് മഴകൂടി പെയ്യിച്ചത്. ഇഷ്ടികകളും മാലിന്യങ്ങളും നീക്കിയശേഷമാണ്‌ ടാങ്കറുകളിൽ വെള്ളമെത്തിച്ച്‌ കൃത്രിമ മഴ പെയ്യിച്ചത്‌. വ്യാഴം രാത്രി 9:30 ഓടെ സ്‌റ്റാച്ച്യുവിൽനിന്നാണ്‌ തുടക്കം കൃത്രിമ മഴയ്ക്ക് തുടക്കം കുറിച്ചത്‌.

മണിക്കൂറുകൾക്കകം ശുചീകരണം പൂർത്തിയാക്കിയ നഗരസഭാ പ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ആറ്റുകാൽ പൊങ്കാല ലോകത്തിനു മാതൃകയാകും വിധം സുരക്ഷിതത്വവും നഗരത്തിൻ്റെ ശുചിത്വവും ഉറപ്പാക്കി പൂർത്തിയാക്കാൻ സംഘാടകർക്കായത് അഭിമാനകരമായ കാര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഉത്സവ നടത്തിപ്പിന്‌ കോർപറേഷനും പൊലീസും മറ്റു സർക്കാർ വകുപ്പുകളും സൗകര്യങ്ങളും പിന്തുണയും നൽകി. ഒപ്പം വിവിധ സംഘടനകളും നഗര പൗരാവലിയും പങ്കുചേർന്നു.

Related Posts