മൈസൂർ കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് വിജയനഗറിലെ കേരള സമാജം കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടികൾ നടക്കുന്നത്.
പരിപാടിയുടെ ഭാഗമായി ദേശീയപതാക ഉയർത്തൽ, സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനങ്ങൾ, മധുരവിതരണം തുടങ്ങിയവ സംഘടിപ്പിക്കും.
കേരള സമാജം അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ എല്ലാവരും സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേരണമെന്ന് സംഘാടകർ അറിയിച്ചു. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ടായിരിക്കും ആഘോഷ പരിപാടികൾ.