ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25 തീയതികളിൽ
നടത്തും. മൈസൂർ റോഡ് ബ്യാറ്ററായണപുരയിലെ സൊസൈറ്റി സിൽവർജൂബിലി ഹാളിൽ കാലത്ത് 10 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്ന ചന്തയിൽ നേന്ത്ര പഴം, കായ, ചിപ്സ്, ശർക്കര ഉപ്പേരി, ഹൽവ, പപ്പടം,അച്ചാർ,തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങി എല്ലാ ഓണ വിഭവങ്ങളും ലഭ്യമാക്കും.
വിശദ വിവരങ്ങൾക്ക്: 9845185326, 9886631528