ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ രണ്ടാമത്തെ സാഹിത്യ പുരസ്കാരം എഴുത്തുകാരൻ വിഷ്ണു മംഗലം കുമാറിന് സമ്മാനിച്ചു.10000രൂപയും ഫലകവും, പ്രൊഫ ജോസഫും, ജിജാ ഹരിസിംങ്ങും ചേർന്ന് സമ്മാനിച്ചു. വിഷ്ണുമംഗലം കുമാർ എഴുതിയ സ്നേഹസാന്ദ്രം രവിനിവേശം എന്ന നോവലിനാണ് പുരസ്കാരം.
എഴുത്തുകാരൻ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അദ്ധൃക്ഷത വഹിച്ചു.
മുൻ ഡിജിപി ജിജാ ഹരിസിംഗ് മുഖ്യാതിഥി ആയിരുന്നു. ബ്രിജി.കെ.ടി, ഡോ.ഫിലിപ്പ് മാത്യു, ഡോ.മാത്യു മാബ്രറ, ഫ്രാൻസിസ് ആൻ്റണി, ഡോ.രാജൻ, പ്രൊ.ജോസഫ്, ഉമേഷ്, ജോമോൻ ജോബ്, ദിവ്യ ടെറൻസ്, അഭിമൈലൈക്ക്, മിൽക്കാജോസ്, ലിജിൻ ജോസഫ്, ജെയ്സൺ ജോസഫ്, അലീന റബേക്കാ, സി.ഡി.ഗബ്രിയേൽ, ലിജിൻ ജോസഫ് എന്നിവർ സംസാരിച്ചു. മുതിർന്ന എഴുത്തുകാരായ എ.വി.ബാലകൃഷ്ണൻ, കെ.എം.തോമാസ് എന്നിവരെ ചടങ്ങിൽവച്ച് ആദരിച്ചു.