സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത തുടരുന്നതിനിടെ ബെംഗളൂരുവിലും അടുത്ത ദിവസങ്ങളിൽ ഇടവിട്ടുള്ള മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് പ്രകാരം ഓഗസ്റ്റ് 15 വരെ കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും പ്രധാന റോഡുകളിൽ ഗതാഗത തടസ്സത്തിനും സാധ്യതയുണ്ട്. മഴക്കാല സാഹചര്യങ്ങൾ കണക്കിലെടുത്ത് വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ബെംഗളൂരുവിൽ മഴയ്‌ക്കൊപ്പം ചില സമയങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശം. വെള്ളക്കെട്ട് രൂപപ്പെടുന്ന റോഡുകളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കാനും മഴ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും അധികൃതർ ആവശ്യപ്പെട്ടു

Related Posts