25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പിടികിട്ടാപ്പുള്ളിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ഉൽഫത്ത് ഹുസൈൻ പിടിയിലായി. ജമ്മുകാഷ്മീരിലെ കാത്‌ഗഡ് പോലീസും യുപി സഹരൻപൂരിലെ ആൻ്റി ടെററിസ്റ്റ് സ്ക്വാഡും(എടിഎസ്) ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാൾ കാശ്മീരിലെ പൂഞ്ച് ജില്ലയിൽ വെച്ച് പിടിയിലായത്. ഉൽഫത്ത് ഹുസൈൻ പക്കൽ നിന്നും സ്ഫോടകവസ്‌തുക്കൾ, പിസ്റ്റളുകൾ, ഡിറ്റണേറ്ററുകൾ ‌എന്നിവ കണ്ടെടുത്തു. ഉൽഫത്ത് ഹുസൈനെ 2002-ൽ മറ്റ് നാല് പേർക്കൊപ്പം പോലീസ് പിടികൂടിയിരുന്നു.

2008-ൽ വിട്ടയച്ചു. എന്നാൽ സമൻസും വാറണ്ടും പുറപ്പെടുവിച്ചിട്ടും കോടതിയിൽ ഇയാൾ ഹാജരായിരുന്നില്ലെന്ന് പോലീസ് സുപ്രണ്ട് (എസ്‌പി) രൺവിജയ് സിംഗ് പറഞ്ഞു. ഉൽഫത്ത് ഹുസൈനെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾക്കെതിരെ 50 വർഷത്തേക്ക് സ്ഥിരമായ വാറണ്ടും പുറപ്പെടുവിച്ചു. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു

Related Posts