ബെംഗളൂരു വാര്യർ സമാജം (BWS) സംഘടിപ്പിക്കുന്ന വാർഷിക സാംസ്കാരിക മഹോത്സവമായ ‘വർണ്ണം 2026’ സെപ്റ്റംബർ 20-ന് ബെംഗളൂരുവിലുള്ള കഗ്ഗദാസപുരയിലെ വി.കെ.സ്പോർട്സ് ഹാളിൽവച്ച് നടക്കും.
‘ഹരിത ധ്വനി’ എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന ഇത്തവണത്തെ ആഘോഷം പരിസ്ഥിതി സംരക്ഷണത്തിൻ്റെയും പൈതൃക സംരക്ഷണത്തിൻ്റെയും സന്ദേശം ഉയർത്തിപ്പിടിക്കുമെന്ന് സംഘാടകർ അറിയിച്ചു.
രാവിലെ 9.30 നു തിരശ്ശീല ഉയരുന്ന ഈ മാമാങ്കത്തിൽ സമാജത്തിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തിൻ്റെ മാറ്റുകൂട്ടും. ഇതിനോടനുബന്ധിച്ചു പല മത്സരങ്ങളും അന്നേ ദിവസം അംഗങ്ങൾക്കായി സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം എല്ലാവരുടേയും മനം കവർന്ന
മെഗാ തിരുവാതിര പൂർവ്വാധികം ഗംഭീരമായി സമാജത്തിൻ്റെ വനിതാ വിഭാഗം ഇക്കൊല്ലവും അവതരിപ്പിക്കും.
പ്രഭാതഭക്ഷണം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഒരുക്കുവാൻ പാചകകലയിൽ പ്രാവീണ്യം തെളിയിച്ച കേരളത്തിൽ നിന്നും ഉള്ള ഒരു പ്രത്യേകസംഘത്തെയാണ് ഏർപ്പാട് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ +91 99868 20097, +91 98861 73413