വിജയനഗർ മേരി മാതാ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ ഗീവർഗീസിൻ്റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഭക്തിനിർഭരമായ വിവിധ ആത്മീയ ചടങ്ങുകളോടെയാണ് പത്തുദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾ നടക്കുക.

ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. സെബാസ്റ്റ്യൻ ചെറുശേരിൽ മുഖ്യകാർമികത്വം വഹിക്കും. ഓഗസ്റ്റ് 7 മുതൽ 13 വരെ എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ ജപമാല, നൊവേന, വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരിക്കും.

ഓഗസ്റ്റ് 14-ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന കൊടിയേറ്റ ചടങ്ങിനും വിശുദ്ധ കുർബാനയ്ക്കും മണ്ഡ്യ രൂപത ചാൻസലർ റവ. ഡോ. ജോമോൻ കോലഞ്ചേരി മുഖ്യകാർമികനാകും.

ഓഗസ്റ്റ് 15-ന് വൈകിട്ട് 6 മണിക്ക് ക്ലരീഷ്യൻ സഭയുടെ സെന്റ് തോമസ് പ്രൊവിൻഷ്യൽ ഫാ. സിബി ഞാവളിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ലദീഞ്ഞും ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും നടക്കും.

തിരുനാൾ ദിനമായ ഓഗസ്റ്റ് 16-ന് രാവിലെ 9 മണിക്ക് ഫാ. ജോബിൻ ആനകല്ലുങ്കൽ അർപ്പിക്കുന്ന ആഘോഷപൂർണമായ വിശുദ്ധ കുർബാനയിൽ ഫാ. ആൽബർട്ട് പുത്തൻവീട്ടിൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ഓഗസ്റ്റ് 17-ന് രാവിലെ 6.30-ന് പരേതർക്കായുള്ള വിശുദ്ധ കുർബാനയോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കുമെന്ന് വികാരി ഫാ. വർഗീസ് പാലാട്ടിയും ട്രസ്റ്റിമാരായ അനൂപ് മാത്യു, സി.കെ. ബാബു, ഇ.കെ. ഡേവിസ്, ഷെറിൻ ഏബ്രഹാം എന്നിവർ അറിയിച്ചു.

Related Posts