കേരളസമാജം ദൂരവാണിനഗർ (രജി.) സംഘടിപ്പിക്കുന്ന ഓണാഘോഷം 2026-ൻ്റെ ഭാഗമായി സ്പോട്ട് പെയിന്റിംഗ്/ചിത്രരചന മത്സരം ഓഗസ്റ്റ് 9 (ഞായർ) രാവിലെ 9 മണി മുതൽ എൻ.ആർ.ഐ ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ നടക്കും.

സെപ്റ്റംബർ 19, 20 തീയതികളിലായി നടക്കുന്ന സമാജത്തിൻ്റെ ഓണാഘോഷത്തിന് മുന്നോടിയായി സംഗീത – നൃത്ത – സാഹിത്യ – കല, കായിക മേഖലകളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചുവരികയാണ്. ഇതിൻ്റെ ഭാഗമായാണ് ചിത്രരചന മത്സരം നടത്തുന്നത്.

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്ട്രേഷൻ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും യുവജനവിഭാഗം ചെയർമാനുമായി (94491 40594) ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

മത്സര വിജയികൾക്കുള്ള സമ്മാന വിതരണം സെപ്റ്റംബർ 20-ന് നടക്കുന്ന ഓണാഘോഷ ഗ്രാൻഡ് ഫിനാലെ വേദിയിൽ നടക്കുമെന്നും കേരളസമാജം ദൂരവാണിനഗർ ഭാരവാഹികൾ അറിയിച്ചു.

Related Posts