ബാംഗ്ലൂർ കേരള സമാജം പീനിയ സോൺ കുടുംബ സംഗമം സംഘടിപ്പിച്ചു. പീനിയ സെക്കന്റ് സ്റ്റേജിലുള്ള സമാജം ഓഫീസിൽ വെച്ച് നടന്ന കുടുംബ സംഗമം കേരള സമാജം പ്രസിഡണ്ട് ഹനീഫ്.എം ഉദ്‌ഘാടനം ചെയ്തു. പീനിയ സോൺ ചെയർമാൻ ജോസ് പി പി അധ്യക്ഷത വഹിച്ചു.

കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, കൾചറൽ സെക്രട്ടറി വി മുരളിധരൻ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി.ഗോപിനാഥ്, സെക്രട്ടറി പി.വി.എൻ.ബാലകൃഷ്ണൻ, ട്രഷറർ സയ്യിദ് മസ്താൻ, ട്രസ്റ്റിമാരായ അനിൽ കുമാർ, രജിത് കുമാർ, പോൾ പീറ്റർ, സോൺ കൺവീനർ ജയദേവൻ, വൈസ് ചെയർമാൻ വിനോദ് എം എൻ, ജെയ്ജോ ജോസഫ്, ഉണ്ണികൃഷ്ണൻ, രാജൻ, ബിനു, ബേബി.സി.ടി, വനിതാ വിഭാഗം കൺവീനർ സജ്‌ന, വൈസ് ചെയർപേഴ്സൺ ശോഭ ബേബി തുടങ്ങിയവർ സംബന്ധിച്ചു.

ഇക്കഴിഞ്ഞ എസ് എസ് എൽ സി, പി യൂ സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

കേരള സമാജം, കെ എൻ ഇ ട്രസ്റ്റ് ഭാരവാഹികളെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരെയും ചടങ്ങിൽ ആദരിച്ചു.

Related Posts