തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI2379 വിമാനം ലാൻഡിംഗിന് തൊട്ടുമുമ്പ് ശക്തമായ ആകാശച്ചുഴിയിൽ (ടർബുലൻസ്)പ്പെട്ടു. കനത്ത കുലുക്കവും കാറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് 12 യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.

എയർബസ് A320 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ദില്ലി വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെയായിരുന്നു ടർബുലൻസ് അനുഭവപ്പെട്ടത്. സംഭവത്തെ തുടർന്ന് യാത്രക്കാർക്കിടയിൽ ആശങ്കയുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി ദില്ലി വിമാനത്താവളത്തിൽ ഇറക്കിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റേഡാർ24 അറിയിച്ചു.

പരിക്കേറ്റ യാത്രക്കാരെ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകിയതെന്നും അധികൃതർ അറിയിച്ചു.

Related Posts