തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുവിനെ ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ 20-കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചെന്ന സംശയത്തെ തുടർന്നാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ടാണ് ഗുരുതര രക്തസ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിലെത്തിയത്. ഗർഭം അലസിപ്പിക്കാൻ നേരത്തെ മരുന്ന് കഴിച്ചതായും ഇതാണ് രക്തസ്രാവത്തിന് കാരണമായതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. തുടർന്ന് ആശുപത്രിയിലെ ശുചിമുറിയിൽ പ്രവേശിച്ച യുവതി അവിടെവെച്ച് പ്രസവിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഏറെ നേരം ശുചിമുറിക്കുള്ളിൽ കഴിഞ്ഞ ശേഷം പുറത്തുവന്ന യുവതിയുടെ വസ്ത്രങ്ങളിലെ രക്തക്കറയും ശരീരത്തിലെ മാറ്റങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രിയിലുണ്ടായിരുന്നവർ സംശയം പ്രകടിപ്പിക്കുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ്, ഫയർഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ചികിത്സയ്ക്ക് ശേഷം തുടർനിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Related Posts