രാജ്യവ്യാപകമായ ‘ലഹരി മുക്ത യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ’ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റി ആരോഗ്യമുള്ളതും ആത്മവിശ്വാസമുള്ളതുമായ തലമുറയെ വാർത്തെടുക്കുകയാണ് 100 ആഴ്ച നീളുന്ന ഈ ദേശീയ ജനപങ്കാളിത്ത പ്രചാരണത്തിൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

വാരാണസിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവേ, “ലഹരി നിങ്ങളെ അൽപനേരത്തേക്ക് ‘High’ ആക്കിയേക്കാം, പക്ഷേ ജീവിതത്തെ മുഴുവൻ ‘Low’ ആക്കും” എന്ന സന്ദേശം നൽകി പ്രധാനമന്ത്രി യുവാക്കളെ ജാഗ്രതപ്പെടുത്തി. ലഹരി വ്യക്തിയുടെയും കുടുംബത്തിൻ്റെയും ഭാവി തകർക്കുന്നതോടൊപ്പം രാജ്യത്തിൻ്റെ പുരോഗതിക്കും ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ശത്രുരാജ്യങ്ങൾ ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിട്ട് ലഹരിമരുന്ന് വ്യാപനം പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒരുമിച്ച് ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് മോദി അഭ്യർഥിച്ചു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ യുവാക്കൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്ന ഈ പ്രചാരണം ബോധവത്കരണം, കായിക-സാംസ്കാരിക പരിപാടികൾ, സമൂഹപങ്കാളിത്ത പ്രവർത്തനങ്ങൾ എന്നിവയിലൂടെ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Related Posts