കർണാടകയിലെ ഹംപിയിൽ ഇരുപത്തേഴുകാരിയായ ഇസ്രയേല്‍ വിനോദ സഞ്ചാരിയേയും ഹോം സ്റ്റേ ഉടമസ്ഥയേയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഇവർക്കൊപ്പമുണ്ടായിരുന്ന ഒഡിഷ സ്വദേശി മരിച്ചു. ഒഡിഷ സ്വദേശിയായ ബിബാഷാണ് മരിച്ചത്. ബിബാഷ് ഉള്‍പ്പെടെ മൂന്ന് പേരെ കനാലിലേക്ക് തള്ളിയിട്ടാണ് മൂന്നംഗ സംഘം ഇസ്രയേല്‍ വിനോദ സഞ്ചാരിയേയും ഹോം സ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്.
ഹംപിയിലെ സനാപൂർ നദിക്കരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെ അക്രമികൾ മർദിച്ച് നദിയിലേക്ക് തള്ളിയിടുകയും ചെയ്താണ് ഇസ്രയേല്‍ വിനോദ സഞ്ചാരിയേയും ഹോം സ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത് . രണ്ടു യുവാക്കളെ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾക്കായി തിരച്ചിൽ തുടരകുയായിരുന്നു.
ഹംപിയിൽ ഇന്നലെ രാത്രി 11.30 ഒടെ നക്ഷത്ര നിരീക്ഷണത്തിനായാണ് വിനോദസഞ്ചാരികളുടെ സംഘം 29 കാരി ഹോംസ്റ്റേ ഉടമക്കൊപ്പം നദിക്കരയിലെത്തിയത്. ഇസ്രായേലി വനിത, അമേരിക്കയിൽനിന്നുള്ള ഡാനിയേൽ, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിഭാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
ആ സമയം ബൈക്കിൽ ഇവിടെയെത്തിയ മൂന്നംഗ സംഘം ഇവരോട് പെട്രോളും 100 രൂപയും ആവശ്യപ്പെട്ടു. ഇവർ നൽകാൻ വിസമ്മതിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. അക്രമി സംഘം യുവാക്കളെ മർദിച്ച് നദിയിലേക്ക് തള്ളിയിട്ടു. അതിനുശേഷം രണ്ടു വനിതകളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു .
സംഭവത്തിൽ പൊലീസ് ഊജിത അന്വേഷണമാണ് നടത്തുന്നത്. നദിയിൽ തള്ളിയിട്ടവരിൽ ഒഡീഷ സ്വദേശിയെയാണ് മരിച്ചത്. പോലീസ് പ്രതികളെ പിടികൂടാൻ 6 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.