കേരള സമാജം തുംകൂറിൻ്റെ ആഭിമുഖ്യത്തിൽ ‘ഓണച്ചന്ത-2026’ ഓഗസ്റ്റ് 24, 25 തീയതികളിൽ തുംകൂറിൽ സംഘടിപ്പിക്കും. തുംകൂറിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികൾക്ക് ഓണത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഒരൊറ്റ വേദിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

തുംകൂർ കുനിഗൽ റോഡിലെ സെൻറ് ജോൺസ് മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ ഓണച്ചന്ത ഉണ്ടായിരിക്കും. ഓണസദ്യയ്ക്കും ആഘോഷങ്ങൾക്കുമായി ആവശ്യമായ കേരളത്തിൻ്റെ തനത് ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പൂജാസാമഗ്രികൾ, മറ്റ് ഓണ ഉൽപ്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഓണച്ചന്തയോടനുബന്ധിച്ച് വിവിധ ഓഫറുകളും പ്രത്യേക വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ടെന്നും കുടുംബസമേതം എത്തി ഓണവാങ്ങൽ നടത്താൻ മുഴുവൻ മലയാളികളെയും കേരള സമാജം തുംകൂർ സ്വാഗതം ചെയ്തിട്ടുണ്ട്. തുംകൂറിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹത്തിന് ഓണാഘോഷത്തിൻ്റെ ആവേശം പകരുന്ന പ്രധാന പരിപാടികളിലൊന്നായിരിക്കും ഇത്തവണത്തെ ‘ഓണച്ചന്ത 2026’.

കൂടുതൽ വിവരങ്ങൾക്ക് 9972748458, 9986717296.

Related Posts