ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു–ചെന്നൈ എക്സ്പ്രസ്വേയുടെ ഉദ്ഘാടനം വീണ്ടും വൈകാൻ സാധ്യത. പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായെങ്കിലും ഉദ്ഘാടനം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ആദ്യഘട്ടത്തിൽ എക്സ്പ്രസ്വേ ഉടൻ തുറന്നുകൊടുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ശേഷിക്കുന്ന സാങ്കേതിക നടപടികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് ഉദ്ഘാടന തീയതി വീണ്ടും നീളാൻ കാരണമായതെന്നാണ് വിവരം.
ഏകദേശം 260 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ്വേ പ്രവർത്തനക്ഷമമാകുന്നതോടെ ബെംഗളൂരു–ചെന്നൈ യാത്രാസമയം ഗണ്യമായി കുറയും. ചരക്ക് ഗതാഗതത്തിനും വ്യവസായ മേഖലയ്ക്കും വലിയ ഉത്തേജനമാകുന്ന പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്.
പുതിയ ഉദ്ഘാടന തീയതി സംബന്ധിച്ച് ദേശീയ പാത അതോറിറ്റിയോ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.