അഞ്ച് തവണ ലോകകപ്പ് കിരീടം നേടിയ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ഈ വർഷം ഇന്ത്യ സന്ദർശിക്കും. ഇന്ത്യയ്ക്കെതിരായ ചരിത്രപരമായ അന്താരാഷ്ട്ര സൗഹൃദ മത്സരം ഒക്ടോബർ 3ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടത്താനാണ് തീരുമാനം. ഇന്ത്യൻ ഫുട്ബോളിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര മത്സരങ്ങളിലൊന്നായിരിക്കും ഇത്.
ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും ഇന്ത്യൻ സംഘാടകരും തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെയാണ് മത്സരം സ്ഥിരീകരിച്ചത്. ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ നേടുന്ന ഈ മത്സരം ഇന്ത്യൻ ഫുട്ബോളിന് വലിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ.