എഴുത്തുകാരനും പ്രഭാഷകനുമായ കെ.ആർ.കിഷോറിൻ്റെ ‘നാടുറങ്ങാത്ത നാടകരാവുകൾ’ എന്ന നോവലിനെ കുറിച്ചുള്ള ചർച്ച ഓഗസ്റ്റ് 8ന് വൈകിട്ട് 7 മണിക്ക് മുതൽ ഗൂഗിൾ ഫ്ലാറ്റ്ഫോമിൽ നടക്കും. എഴുത്തുകാരനും പുകസ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അശോകൻ ചരുവിൽ ചർച്ച ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം വി ഡി പ്രേംപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കൗൺസിൽ അംഗം ഇഖ്ബാൽ കൊടുങ്ങല്ലൂർ അനുബന്ധ പ്രഭാഷണം നടത്തും. പുരോഗമന കലാസാഹിത്യസംഘം ഭോപ്പാൽ യൂനിറ്റ് ആണ് ചർച്ച സംഘടിപ്പിക്കുന്നത്.
മുംബൈ, കൊൽക്കത്ത, ഗോവ, ബെംഗളൂരു, കേരളം എന്നിവിടങ്ങളിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയുടെ ഭാഗമാകും.
ഗൂഗ്ൾ മീറ്റ് ലിങ്ക് : https://meet.google.com/ikg-awpc-dhr
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9893427220, 9425376163