സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സുറോം കാ സഫർ’ (Suron Ka Safar — A Musical Journey Through India) സംഗീത പരിപാടിയുടെ ഔദ്യോഗിക ലോഞ്ചും ടിക്കറ്റ് വിൽപ്പന ഉദ്ഘാടനവും നടന്നു. തനിമ കലാസാഹിത്യവേദി കേരള രക്ഷാധികാരി എൻ.എം.അബ്ദുറഹ്മാൻ, മീഡിയവൺ ടിവി മാനേജിങ് എഡിറ്റർ സി. ദാവൂദ് എന്നിവർ ചേർന്ന് ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിച്ചു.
ജെ.ഐ.എച്ച് (JIH) ബാംഗ്ലൂർ സിറ്റി പ്രസിഡണ്ട് ഷമീർ ആർക്കിടെക്ട്, തനിമ ബെംഗളൂരു പ്രസിഡണ്ട് ആസിഫ് മടിവാള, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. 2026 ഓഗസ്റ്റ് 15 ശനിയാഴ്ച വൈകുന്നേരം 7:00 മണിക്ക് എ.ഇ.സി.എസ് ലേഔട്ടിലുള്ള (AECS Layout, Chinnapanna Halli) ‘ഇ1 ബാങ്ക്വറ്റ്, എഡിഫിസ് വൺ’ (E1 Banquets, Edifis One) ഹാളിൽ വെച്ചാണ് പരിപാടി അരങ്ങേറുന്നത്. ഇന്ത്യയുടെ വൈവിധ്യമാർന്ന സംഗീത പാരമ്പര്യത്തെയും സുരഭിലമായ ഈണങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ള ഒരു അപൂർവ്വ സംഗീതയാത്രയാണ് ഈ സായാഹ്നത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഗായകരായ ഫഹീദ് അലി, ഷമ്മസ് ഒളിയത്ത്, ലൈബി മാത്യു, ഹനിയ അസീസ് എന്നിവർ അണിനിരക്കുന്ന ഗാനസന്ധ്യയ്ക്ക് മോഹൻ അണിയരം (ഹാർമോണിയം), റോഷൻ ഹാരിസ് (തബല) എന്നിവർ പശ്ചാത്തല സംഗീതമൊരുക്കും.
പ്രവേശനം ടിക്കറ്റ് മുഖേന മാത്രമായിരിക്കും. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനുമായി 98804 37373 എന്ന നമ്പറിലോ,
https://eventsbook.in/e/suron-ka-safar?v=7
എന്ന ലിങ്ക് വഴിയോ ബന്ധപ്പെടാവുന്നതാണെന്ന് തനിമ ഭാരവാഹികൾ അറിയിച്ചു.