എസ്‌മയുടെ (ESMA – Ex-Servicemen Association) ആഭിമുഖ്യത്തിൽ മാർട്ടേഴ്സ് മെമ്മോറിയൽ പാർക്കിൽ കാർഗിൽ വിജയ് ദിവസ് മെഴുകുതിരി അനുസ്മരണ ചടങ്ങോടെ ആചരിച്ചു. എസ്‌മ പ്രസിഡണ്ട് വെറ്ററൻ ടി.രാജീവൻ്റെ സ്വാഗതപ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മുൻ സൈനികർ, അവരുടെ കുടുംബാംഗങ്ങൾ, പ്രാദേശിക നിവാസികൾ എന്നിവരുള്‍പ്പെടെ ഏകദേശം 150ഓളം പേർ ചടങ്ങിൽ പങ്കെടുത്ത് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

എസ്‌മ പ്രസിഡണ്ട് വെറ്ററൻ രാജീവൻ ടി, സെക്രട്ടറി വെറ്ററൻ രാജീവ് വി. എന്നിവർ ചേർന്ന് രക്തസാക്ഷി സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് അനുസ്മരണ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് നോർത്ത് ബെംഗളൂരു എക്‌സ്-സർവീസ്മെൻ അസോസിയേഷൻ പ്രസിഡണ്ട് വെറ്ററൻ കുൽക്കർണി, രക്തസാക്ഷി ലെഫ്റ്റനന്റ് കേണൽ നിരഞ്ജൻ്റെ പിതാവ് ശിവരാജൻ, വെറ്ററൻ എം.ഒ.വർഗീസ്, വെറ്ററൻ. രാജഗോപാൽ, വെറ്ററൻ അജിത് കുമാർ, വെറ്ററൻ വിജയൻ, വെറ്ററൻ പോൾ പീറ്റർ എന്നിവരും മറ്റ് മുൻസൈനികരും ചടങ്ങിൽ പങ്കെടുത്തവരും പുഷ്പചക്രം സമർപ്പിച്ച് വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

തുടർന്ന് എല്ലാവരും മെഴുകുതിരികൾ തെളിയിച്ച് രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച ധീര രക്തസാക്ഷികളെ അനുസ്മരിച്ചു. അവരുടെ ത്യാഗവും വീരത്വവും എന്നും സ്മരിക്കുമെന്ന രാജ്യത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധത ചടങ്ങിലൂടെ വീണ്ടും ഊട്ടിയുറപ്പിക്കപ്പെട്ടു. എസ്‌മ സെക്രട്ടറി വെറ്ററൻ രാജീവ് വി.എൻ. നന്ദിപ്രസംഗം നടത്തി. ദേശീയഗാനത്തോടെ ചടങ്ങുകൾ സമാപിച്ചു.

Related Posts