സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ അരക്കോടി രൂപയുടെ സ്കോളർഷിപ്പ് വിതരണം സുലികുണ്ടേ സംസ്കൃതി പവലിയനിൽവെച്ച് നടന്നു. വർത്തൂർ ഭാഗ് പ്രസിഡണ്ട് റെനി വേലായുധൻ അധ്യക്ഷനായിരുന്നു. ഐ എസ് ആർ ഒ മുൻ ചെയർമാനും, ഫിസിക്കൽ റിസർച്ച് ലബോറട്ടറി ചെയർമാനും, സ്പേസ് കമ്മീഷൻ അംഗവുമായ പദ്മശ്രീ എ എസ് കിരൺ കുമാർ മുഖ്യാതിഥി ആയിരുന്നു. അർജുന അവാർഡ് ജേതാവായ പദ്മശ്രീ ചാൾസ് ബോറോമിയോ വിശിഷ്ഠാതിഥി ആയിരുന്നു. വിദ്യാർത്ഥികളുമായി സംവദിച്ച കിരൺകുമാർ റോബോട്ടിക്സിനെക്കുറിച്ചു തത്സമയ ഡെമോൺസ്ട്രേഷൻ നടത്തിയത് വിദ്യാർത്ഥികൾക്ക് ഉത്സാഹം പകർന്നു. നാല്പത്തിയഞ്ചുലക്ഷത്തിയറുപതിനായിരം രൂപയുടെ വിതരണം മുഖ്യാതിഥിയും വിശിഷ്ഠാതിഥിയും ചേർന്ന് നിർവഹിച്ചു.
സമന്വയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് പിഎം മനോജ് വിശദീകരിച്ചു. സമന്വയയുടെ വാർഷിക സ്കോളർഷിപ്പ് പദ്ധതി, കണ്ടിന്യൂസ് മോണിറ്ററിങ് പ്രോഗ്രാം, എഡ്യൂക്കേറ്റ് & എംപവർ ഫോർ നേഷൻ ബിൽഡിംഗ് എന്നീ പദ്ധതികളെക്കുറിച്ചു വർത്തൂർ ഭാഗ് സെക്രട്ടറി ജയാനന്ദൻ വിശദീകരിച്ചു. സമന്വയയുടെ മുഖ്യ രക്ഷാധികാരി പ്രൊഫ ഡോ ജി.ജി.ഗംഗാധരൻ അനുമോദനപ്രഭാഷണം നടത്തി. കെ സി രാജേഷ് ദുർബല വിഭാഗങ്ങൾക്ക് വിദേശവിദ്യാഭ്യാസിത്തിനുള്ള സഹായ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു. സരസ്വതി വിദ്യാ നികേതൻ സ്കൂൾ ഹെഡ് മിസ്ട്രസ് എസ് എൻ ആശ സമന്വയ കഴിഞ്ഞവർഷം നടത്തിയ കണ്ടിന്യൂസ് മോണിറ്ററിങ് പ്രോഗ്രാമിനെക്കുറിച്ചും അത് കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും സംസാരിച്ചു.
സമന്വയ സെൻട്രൽ കമ്മിറ്റി രക്ഷാധികാരി കെ നാണു, പ്രസിഡണ്ട് രവീന്ദ്ര മല്ല്യ, ജനറൽ സെക്രട്ടറി ശിവപ്രസാദ്, സെക്രട്ടറി സലികുമാർ, വൈസ് പ്രസിഡണ്ട് വിജയൻ ഉണ്ണി, ഡോ.നാരായണപ്രസാദ്, ട്രഷറർ ഗണേഷ്, ബിജെപി മഹാദേവപുര സെക്രട്ടറി അർജുൻ റെഡ്ഡി, സർജാപുർ പഞ്ചായത്ത് കൗൺസിലർ അനിൽകുമാർ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ കലാമണ്ഡലം ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
സരസ്വതി വിദ്യ മന്ദിര, ഗവ ഹൈ സ്കൂൾ, സർദാർ വല്ലഭായ് പട്ടേൽ സ്കൂൾ, നാഷണൽ ഖോഖോ കളിക്കാർ, ധർമസാഗര മോഡൽ ഹൈ സ്കൂൾ, ഗവ മോഡൽ ഹൈ സ്കൂൾ, ശ്രീ സരസ്വതി വിദ്യാ നികേതൻ സ്കൂൾ, അറ വിദ്യാ നികേതൻ, ശ്രീ സായിറാം വിദ്യാമന്ദിര, എന്നീ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ പബ്ലിക് വിഭാഗത്തിൽ ഉള്ള വിദ്യാർത്ഥികളും ചേർന്ന് ഇരുന്നൂറ്റി അൻപത്തിയൊന്നു വിദ്യാർത്ഥികൾ അനുമോദിക്കപ്പെട്ടു.
വർത്തൂർ ഭാഗ് ജോയിൻറ് സെക്രട്ടറി സുമേഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് സന്തോഷ് എംപി നന്ദിയും പറഞ്ഞു. കേരളീയ ശൈലിയിൽ സദ്യയും തുടർന്ന് മുരളി കോറോത്ത് നേതൃത്വം നൽകിയ കലാപരിപാടികളും, നൃത്തനൃത്തങ്ങളും, തിരുവാതിരയും, മഞ്ജീരം ആർട്സിൻ്റെ ഗാനമേളയും നടന്നു. വന്ദേമാതരം ദേശീയഗീതം രൂപയുടെ നേതൃത്വത്തിൽ 75 വിദ്യാർത്ഥികൾ ചേർന്ന് ആലപിച്ചു. ദേശീയഗാനത്തോടെ പരിപാടികൾ സമാപിച്ചു.