കോഴിക്കോട് ഒളവണ്ണ പുൽപ്പറമ്പ് സ്വദേശി കൃഷ്ണൻ്റെ മകൾ നേഹ കൃഷ്ണൻ (25) ട്രെയിനിൽ നിന്ന് വീണ് മരിച്ചതായി സംശയം. തിങ്കളാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം അരൂരിനും തുറവൂരിനും ഇടയിലുള്ള എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് സമീപത്തെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

റെയിൽവേ ട്രാക്കിലെ ചെറിയ വളവിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ റെയിൽവേ പോലീസും പ്രാദേശിക പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നും അധികൃതർ അറിയിച്ചു.

Related Posts