ബംഗളൂരു മലയാളി ഫോറം മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഓണാരവം-2026’നോട് അനുബന്ധിച്ച് വർക്കിംഗ് കമ്മിറ്റി മീറ്റിംഗ് അസോസിയേഷൻ്റെ ഓഫീസിൽ വച്ച് നടന്നു. പ്രസിഡണ്ട് പി ജെ ജോജോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഷിബു ശിവദാസ്, ജോയിൻറ് സെക്രട്ടറി ഡോ. ബീന പ്രവീൺ, ജോയിൻറ് ട്രഷറർ ചാർലി മാത്യു, അഡ്വ.മെന്റോ ഐസക്, മധു കലമാനൂർ, ജെസ്സി ഷിബു, ഡോ. മൃണാളിനി പത്മനാഭൻ, അഡ്വ.ഹനീഷ് കൃഷ്ണൻ, സൈമൺ തലക്കോടൻ, ഓമന ജേക്കബ് എന്നിവർ സംസാരിച്ചു.
ഷാജു ദേവസ്സി, അരുൺ ജോർജ്, ഗോപാലകൃഷണൻ, ജോസഫ് മാത്യു, അനിൽ ധർമ്മ പതി ദിനേശൻ, പ്രവീൺ,അമൽ, അൽവിൻ, മനോജ്, തങ്കപ്പൻ,എന്നിവർ നേതൃത്വം നൽകി. തിരുവോണ നാളിൽ ഓൺലൈൻ പൂക്കള മത്സരം ഉണ്ടാകും. സെപ്റ്റംബർ ആറാം തീയതി ഞായറാഴ്ച കോരമംഗലയിലുള്ള സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാമിൽ പായസ മത്സരം, കൾച്ചറൽ പ്രോഗ്രാം, ഓണസദ്യ, ശിങ്കാരി മേളം, പൊതുയോഗം, ബബിൾ ഷോ, പിന്നണി ഗായകരായ അഫ്സലും അഖില ആനന്ദും ചേർന്ന് ഒരുക്കുന്ന ലൈവ് മ്യൂസിക് നൈറ്റും അരങ്ങേറും.