തൃശൂർ കൊരട്ടിയിൽ വെച്ച് കരിസ്‌മാറ്റിക് ധ്യാനം കൂടാൻ പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്. ജയ്മോൻ്റെ ഭാര്യ മഞ്ജു (38), മകൻ ജോയൽ (13), ബന്ധുവായ അലൻ (17) എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്തു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് പുലർച്ചെ 6 മണിയോടെ കൊരട്ടിയിലാണ് അപകടമുണ്ടായത്. മരത്തിൽ ഇടിച്ച കാർ മറിയുകയായിരുന്നു. പാലക്കാട് കരിസ്മാറ്റിക് ധ്യാനം കൂടാൻ പോവുകയായിരുന്നു കുടുംബം. കെട്ടിട നിർമ്മാണ തൊഴിലാളിയായ ജയ്മോൻ ആണ് കാർ ഓടിച്ചിരുന്നത്. അപകടകാരണം ഉറങ്ങിപ്പോയതാകാം എന്നാണ് പ്രാഥമിക നിഗമനം. ഉടൻ സ്ഥലത്തെത്തിയ പൊലീസ് അപകടം നടന്ന കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൂന്ന് ആംബുലൻസുകളിലായി കാറിൽ ഉണ്ടായിരുന്നവരെ ആശുപ്രതിയിലേക്ക് മാറ്റുകയായിരുന്നു.

Related Posts