നയൻതാര, ആർ മാധവൻ, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചന, സംവിധാനം നിരവഹിച്ച “ടെസ്റ്റ്” എന്ന ചിത്രത്തിൻ്റെ പ്രീമിയർ ഏപ്രിൽ നാലിന് നെറ്റ്ഫ്ലിക്‌സിൽ. ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്‌പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങളും, അവർ തിരഞ്ഞെടുത്ത നിർബന്ധിതമായ തീരുമാനങ്ങളിലൂടെ അവർക്കു ചുറ്റുമുള്ള കഥ പറയുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി മീര ജാസ്‌മിനും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. നെറ്റ്ഫ്ലിക്സിൻ്റെ ഈ വർഷത്തെ ആദ്യത്തെ ഒറിജിനൽ തമിഴ് റിലീസാണ് ഈ ചിത്രം.

എസ് ശശികാന്ത്, ചക്രവർത്തി രാമചന്ദ്ര, എന്നിവർ ചേർന്ന് വൈനോട്ട് സ്റ്റുഡിയോസിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൈനോട്ട് സ്റ്റുഡിയോയുടെ പിന്തുണയോടെ, ആദ്യമായി ക്യാമറയ്ക്ക് പിന്നിൽ ചുവടുവെക്കുന്ന നിർമ്മാതാവായ എസ് ശശികാന്തിൻ്റെ സംവിധാന അരങ്ങേറ്റവും ‘ടെസ്റ്റ്’ അടയാളപ്പെടുത്തുന്നു. ഒരു നിർമ്മാതാവെന്ന നിലയിൽ വർഷങ്ങളോളം കഥകൾ പരിപോഷിപ്പിച്ചതിന് ശേഷം, ടെസ്റ്റിനായി സംവിധായകൻ്റെ കസേരയിലെത്തിയത് ഏറെ ആവേശകരമായിരുന്നു എന്ന് ശശികാന്ത് പറയുന്നു.

പ്രതിരോധശേഷി, തിരഞ്ഞെടുപ്പുകളുടെ ഭാരം, ജീവിതം എന്നിവ എങ്ങനെ എല്ലാവരുടെയും ഏറ്റവും വലിയ പരീക്ഷണമായി മാറുന്നു എന്നതിനെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത് എന്നും, ആർ മാധവൻ, നയൻതാര, സിദ്ധാർത്ഥ് എന്നീ മൂന്ന് ശക്തരായ അഭിനേതാക്കളെ ആദ്യമായി ഒരുമിച്ച് കൊണ്ടുവന്നത് ഈ യാത്രയെ കൂടുതൽ സവിശേഷമാക്കി എന്നും അദ്ദേഹം പറഞ്ഞു. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ കണ്ടൻ്റ് വൈസ് പ്രസിഡൻ്റ് മോണിക്ക ഷെർഗിൽ പറയുന്നത് വളരെ ആഴത്തിൽ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണ് ‘ടെസ്റ്റ് എന്നാണ്.

Related Posts