ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം ഡൽഹിയിൽ ശക്തമാകുന്നു. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പ്രവർത്തകർ.
പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ ജന്തർ മന്തറിലും സമീപ പ്രദേശങ്ങളിലുമായി വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി സെൻട്രൽ ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം തുടർച്ചയായ രണ്ടാം ദിവസവും നിർത്തിവെച്ചു.
സമരം അവസാനിപ്പിക്കാൻ സർക്കാർ ശ്രമം തുടരുന്നുണ്ടെങ്കിലും, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സിജെപി പ്രവർത്തകർ. ജന്തർ മന്തറിലെ പ്രതിഷേധം സമാധാനപരമായി തുടരുന്നതിനിടെ പാർലമെണ്ട് മാർഗിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ നേരിയ ഏറ്റുമുട്ടലുണ്ടായി.