പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ 12 മത് വാർഷിക പൊതുയോഗം 2026 ജൂലൈ 26 ഞായറാഴ്ച രാവിലെ 10.30ന് ജാലഹള്ളി വെസ്റ്റ്, പൈപ്പ് ലൈൻ റോഡിലുള്ള കേരള സമാജം ബെംഗളൂരു നോർത്ത്-വെസ്റ്റ് ഹാളിൽ നടക്കും.
കഴിഞ്ഞ ഒരു വർഷത്തിനിടെ സംഘടന നടത്തിയ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും യോഗത്തിൽ വിലയിരുത്തും. വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിക്കുന്നതിനൊപ്പം, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, തുടർപ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച സുപ്രധാന ചർച്ചകളും നടക്കും. കൂടാതെ, 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കും.
പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി സി.പി.മുരളി അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 96638 33555