അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 20) മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം (BESCOM) അറിയിച്ചു. കെ.പി.ടി.സി.എൽ (KPTCL) നടത്തുന്ന സബ്‌സ്റ്റേഷൻ പരിപാലന പ്രവർത്തനങ്ങളാണ് വൈദ്യുതി വിതരണത്തെ ബാധിക്കുന്നത്.

66/11 കെ.വി. വെൽകാസ്റ്റ് സബ്‌സ്റ്റേഷനിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ അറ്റകുറ്റപ്പണികൾ നടക്കും. ഇതോടെ രവീന്ദ്ര നഗർ, പ്രസന്നനാഥ് നഗർ, സന്തോഷ് നഗർ, എയർഫോഴ്സ് ജാലഹള്ളി വെസ്റ്റ്, വൈഷ്ണവി നക്ഷത്ര അപ്പാർട്ട്മെന്റ്സ്, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം, ത്രിവേണി, എച്ച്.എച്ച്.വി., ഡി.എം.ജി., കൃഷ്ണ ഫാബ്രിക്കേഷൻസ്, ജെമിനി ഇൻഡസ്ട്രീസ്, രവി-കിർലോസ്കർ ആശുപത്രി, ജോൺ ക്രെയിൻ, എം.എസ്.ഐ.എൽ. പ്രിന്റിംഗ് പ്രസ്സ്, എസ്. രമേഷ് റോഡ്, വിപ്രോ വെൽകാസ്റ്റ് ഫാക്ടറി, ഐ.ടി.സി., വോൾവോ, എവറി ഡെന്നിസൺ, ഹിറ്റാച്ചി ഇൻഡസ്ട്രീസ്, ഗീത ടിംബർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. സമീപ പ്രദേശങ്ങളെയും തടസ്സം ബാധിക്കാം.

അതേസമയം, 66/11 കെ.വി. ബാട്ടരായണപുര സബ്‌സ്റ്റേഷനിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ പരിപാലന പ്രവർത്തനങ്ങൾ നടക്കും. ഇതിൻ്റെ ഭാഗമായി അമൃതഹള്ളി, ബാട്ടരായണപുര, യശോധ നഗർ, ജക്കൂർ പ്ലാന്റേഷൻ, സെഞ്ചുറി അപ്പാർട്ട്മെന്റ്സ്, സ്പാർക്കിൾ വൺ മാൾ, സഹകാരിനഗർ ജി ബ്ലോക്ക്, സബരിനഗർ, കാനറ ബാങ്ക് ലേഔട്ട്, ധനലക്ഷ്മി ലേഔട്ട്, ടിൻഡ്ലു മെയിൻ റോഡ്, സർ എം.വി. ലേഔട്ട്, ടിൻഡ്ലു വില്ലേജ്, സപ്തഗിരി ലേഔട്ട്, ജ്ഞാനേശ്വരി ലേഔട്ട്, വെങ്കടസ്വാമപ്പ ലേഔട്ട്, നന്ദപ്പ സർക്കിൾ, എൽ & ജെ എൻക്ലേവ്, ബസവ സമിതി തുടങ്ങിയ മേഖലകളിലും വൈദ്യുതി തടസ്സം അനുഭവപ്പെടും.

അറ്റകുറ്റപ്പണികൾ നേരത്തെ പൂർത്തിയായാൽ വൈദ്യുതി വിതരണം സമയത്തിന് മുമ്പ് പുനഃസ്ഥാപിക്കുമെന്നും, ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ബെസ്കോം അറിയിച്ചു.

Related Posts