ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നടന്നു. പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. പ്രവർത്തന റിപ്പോർട്ടും വാർഷിക കണക്കുകളും അവതരിപ്പിച്ചു. സെക്രട്ടറി ജി ജോയ് സ്വാഗതവും ട്രഷറർ കേശവമേനോൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി സതീഷ് തോട്ടശ്ശേരി (പ്രസിഡണ്ട്), ടി.കെ.കെ.നായർ (വൈസ് പ്രസിഡണ്ട്), ജി ജോയ് (സെക്രട്ടറി), കെ.രാജേന്ദ്രൻ (ജോയിന്റ് സെക്രട്ടറി), വി.സി.കേശവ മേനോൻ (ട്രഷറർ), പി.ആർ.ഡി.ദാസ് (ഇന്റേണൽ ഓഡിറ്റർ), പി. ഉണ്ണികൃഷ്ണൻ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.

പ്രവർത്തക സമിതി അംഗങ്ങളായി സി.രാധാകൃഷ്ണൻ, ദീപ ജോസ്, ജോസ് കെ.എബ്രഹാം, ജലജ രാമചന്ദ്രൻ, ജയപ്രകാശ്, പ്രഭാകരൻ. പി. സി, പ്രഭോഷ്, പ്രസന്ന പ്രഭാകർ, രമേഷ്.എ.ആർ, രാധ കെ. നായർ, സന്തോഷ് പി.എസ്‌, സത്യൻ.വി, വിശ്വനാഥൻ എം എന്നിവരെയും തിരഞ്ഞെടുത്തു.

Related Posts