ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ഞായറാഴ്‌ച ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരം.

ഇന്ന് നടന്ന സെമി ഫൈനലിൽ 50 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ന്യൂസിലൻഡ് ഫൈനലിൽ എത്തിയത്. ചൊവ്വാഴ്‌ച നടന്ന മത്സരത്തിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

2002ലും 2013ലും ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യ മുന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. രണ്ടാം കിരീടമാണ് ന്യൂസിലൻഡ് ലക്ഷ്യം വയ്ക്കുന്നത്.

Related Posts