ഇന്ന് രാവിലെ 10.40 മുതൽ ഫേസ്ബുക്കിൻ്റെ പ്രവർത്തനത്തിൽ തടസ്സം നേരിട്ടു. ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾക്ക് ഫേസ്ബുക്കും മെസഞ്ചറും ഉപയോഗിക്കാനും പുതിയ പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ “അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ല. സൈറ്റ് പ്രശ്നം കാരണം നിങ്ങളുടെ അക്കൗണ്ട് നിലവിൽ ലഭ്യമല്ല. ഇത് ഉടൻ പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ദയവായി കുറച്ച് മിനിറ്റുകൾക്കുള്ളിൽ വീണ്ടും ശ്രമിക്കുക” എന്ന സന്ദേശമാണ് പലർക്കും ലഭിച്ചത്.
സേവന തടസ്സത്തിൻ്റെ കാരണം സംബന്ധിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.