മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിൽ ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ. സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു മോഹൻലാൽ തൻ്റെ ആശംസ അറിയിച്ചത്. പുരസ്കാരം നേടിയ എല്ലാവരെയും മോഹൻലാൽ അഭിനന്ദിച്ചിട്ടുണ്ട്.
‘ഭൂമയുഗത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ പ്രിയ ഇച്ചാക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് നമുക്കെല്ലാവർക്കും അഭിമാന നിമിഷമാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. വൈക്കം വിജയലക്ഷ്മിയുടെ അസാധാരണ കഴിവിനു അംഗീകാരമാണ് ഇത്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടിയ ഷെഹ്നാദ് ജലാലിനും മികച്ച് മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘ഫെമിനിച്ചി ഫാത്തിമ’യുടെ സംവിധായകൻ ഫാസിൽ മുഹമ്മദിനും അതിലെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കാർത്തിക് ആര്യൻ, യാമി ഗൗതം, ധനുഷ്, 72-ാം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ എല്ലാ കലാകാരന്മാർക്കും സംവിധായകർക്കും ടെക്നീഷ്യൻസിനും അഭിനന്ദനങ്ങൾ’ മോഹൻലാൽ കുറിച്ചു.