സംഘമിത്ര കർണാടകയുടെ നേതൃത്വത്തിലുള്ള കർക്കിടകവാവ് പിതൃതർപ്പണം ഓഗസ്റ്റ് 12നു തലക്കാട് പഞ്ചലിംഗേശ്വര ക്ഷേത്രത്തിനു സമീപം കാവേരീ തീർഥക്കരയിൽ നടത്തും. കൃഷ്ണകുമാർ കടമ്പൂർ മുഖ്യകാർമികത്വം വഹിക്കുമെന്നു പ്രസിഡണ്ട് ആർ.ആർ.രവി അറിയിച്ചു.

തർപ്പണത്തിൽ പങ്കെടുക്കുന്നവർക്കായി ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിനു സമീപത്തു നിന്നു രാവിലെ 5നു വാഹനങ്ങൾ പുറപ്പെടും. നേരിട്ടു വരുന്നവരും വാഹനസൗകര്യം ആവശ്യമുള്ളവരും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്നു പ്രസിഡണ്ട് അറിയിച്ചു. ടി.കെ.രാമചന്ദ്രൻനായർ, ജയദേവൻ, സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഫോൺ: 9739764789, 9449435413.

Related Posts