കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിലായി. ഷൈനിയുടെ ഭർത്താവ് തൊടുപുഴ ചുങ്കം സ്വദേശി നോബി കുര്യാക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏറ്റുമാനൂർ 101 കവല വടകര വീട്ടിൽ ഷൈനി(43), അലീന(11), ഇവാന(10 ) എന്നിവരെയാണ് ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. നോബിയെ സ്റ്റേഷനിലെത്തിച്ചതിന് ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാരുടെയും ബന്ധുക്കളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഷൈനിയുടെ ഭർത്താവ് നോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. ഷൈനിയും നോബി ലൂക്കോസും നാളുകളായി പിരിഞ്ഞ് കഴിയുകയാണ്. നിരന്തരം ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഷൈനി 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. നോബി വിദേശത്തായിരുന്നു കോടതിയിൽ വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് ഷൈനിയും മക്കളും ജീവനൊടുക്കിയത്.

Related Posts