രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ നട്ടെല്ലാണ് കൃത്യവും സുതാര്യവുമായ വോട്ടർപട്ടികയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന എസ്.ഐ.ആർ അതിനുള്ള പ്രധാന ഘട്ടമാണെന്നും പട്ടികയിലെ പങ്കാളിത്തം ഉറപ്പാക്കാൻ ഓരോ പൗരന്മാരും ജാഗ്രത കാണിക്കണമെന്നും ശാന്തിനഗർ എംഎൽഎയും ബിഡിഎ ചെയർമാനുമായ എൻ.എ.ഹാരിസ് പറഞ്ഞു.
വോട്ടർപട്ടികയിൽ പേര് ചേർക്കൽ, ഒഴിവാക്കൽ, തിരുത്തൽ എന്നിവ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോ പൗരൻ്റെയും ഉത്തരവാദിത്തമാണ്. പുതിയ 18 വയസ്സ് തികഞ്ഞവർ, സ്ഥലം മാറിയവർ, പേര് നഷ്ടപ്പെട്ടവർ തുടങ്ങി എല്ലാവരും SIR പ്രക്രിയയിൽ സജീവമായി പങ്കാളികളാവണം. ഒരു വോട്ട് പോലും നഷ്ടപ്പെടാതിരിക്കാനും വ്യാജവോട്ട് ഇല്ലാതാക്കാനും SIR സഹായിക്കും. അതിനാൽ ബൂത്ത് ലെവൽ ഓഫീസർമാരുമായി സഹകരിച്ച് ആവശ്യമായ രേഖകൾ സമയബന്ധിതമായി നൽകുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മലബാർ മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച തൊണ്ണൂറാം വാർഷിക സ്വാഗതസംഘം കമ്മിറ്റിയുടെ സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സി സിറാജ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി മുഹമ്മദ് ഹാരിസ് നാലപ്പാട്, എൻ എ അബ്ദുല്ല, ട്രഷറർ കെ.എച്ച് ഫാറൂഖ്, അഡ്വ ശക്കീൽ അബ്ദുറഹ്മാൻ, മുഹമ്മദ് തൻവീർ, ഖത്തീബ് മുഹമ്മദ് ഇസ്മാഈൽ ഫൈസി, പി.എം.അബ്ദുൽ ലത്തീഫ് ഹാജി, അബ്ദുൽ അസീസ് എംപയർ, ശക്കീർ ഐറിസ്, ശംസുദ്ധീൻ കൂടാളി, സുബൈർ കായക്കൊടി, പി.എം.മുഹമ്മദ് മൗലവി, ശബീർ.ടി.സി , ശംസുദ്ദീൻ അനുഗ്രഹ, എ കെ കബീർ, എ കെ അഷ്റഫ് ഹാജി, ഈസ്സ, അയാസ്, നൗഷാദ് സി കെ തുടങ്ങിയവർ പ്രസംഗിച്ചു. തൊണ്ണൂറാം വാർഷികം സമ്പൂർണ്ണ വിജയത്തിലെത്തിച്ച പ്രവർത്തകരെ യോഗം ആദരിച്ചു. സെക്രട്ടറി കെ.സി.അബ്ദുൽ ഖാദർ നന്ദി പറഞ്ഞു.
