ള്ളാടിയിലെ മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് വീണ്ടും തുടരും. അപകടത്തിൽ കാണാതായ ഹിമാചൽ പ്രദേശ് സ്വദേശി ബിക്രം സിങ് റാണയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തകർ വിവിധ ഏജൻസികളുടെ സഹകരണത്തോടെ വ്യാപക തെരച്ചിലാണ് നടത്തുന്നത്.
വെള്ളിയാഴ്ച മീനാക്ഷി പാലത്തിൽ നിന്ന് ഒരു കിലോമീറ്ററോളം താഴെയായി പശ്ചിമ ബംഗാൾ സ്വദേശി രാഗേഷ് ഗുചെയതിൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു. നിർമ്മാണ കമ്പനിയിലെ സർവേയറായിരുന്ന രാഗേഷിൻ്റെ മൃതദേഹം ലഭിച്ചതോടെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇനി ഒരാളെ കണ്ടെത്താനാണ് ദൗത്യം തുടരുന്നത്.
ഇതിനിടെ ദുരന്തമേഖലയിലെ മണ്ണ് സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കാൻ സംസ്ഥാന സർക്കാർ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. കോഴിക്കോട് എൻഐടിയിലെ പ്രൊഫ. ഡോ. സന്തോഷ് ജി. തമ്പി, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. ജൂഡ് ഇമ്മാനുവൽ, എൻസിഇഎസ്എസിൻ്റെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്.
ജില്ലാ കളക്ടറുടെ അഭ്യർഥനയെ തുടർന്നാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. ദുരന്തസ്ഥലം നേരിട്ട് സന്ദർശിക്കുന്ന സമിതി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങളും തുടർപ്രവർത്തനങ്ങൾക്കായുള്ള സാങ്കേതിക നിർദേശങ്ങളും തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.