ബെംഗളൂരുവിൽ സ്വകാര്യ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനിയെ സാങ്കി തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിക്കബാനവാര സ്വദേശിനിയായ തേജസ്വിനി രാജ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് യുവതി തടാകത്തിലേക്ക് ചാടിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിന് മുമ്പ് യുവതി തൻ്റെ സുഹൃത്തുമായി ദീർഘനേരം ഫോണിൽ സംസാരിക്കുകയും പിന്നീട് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് യുവതി സന്ദേശങ്ങളും അയച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് സദാശിവനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Posts