സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ഹെബ്ബാൾ ഭാഗ് യശ്വന്തപുര സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ‘രാമായണ മാസം’ ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. രാമായണ പാരായണവും ആത്മീയ പ്രഭാഷണങ്ങളും ഭക്തിസാന്ദ്രമായ വിവിധ ചടങ്ങുകളും ഉൾപ്പെടുന്ന രാമായണ മാസാചരണത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

കർക്കടക മാസത്തിൻ്റെ ആത്മീയ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ പങ്കാളികളാകാൻ കഴിയുന്ന തരത്തിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9845232841, 9986894563, 9448278931, 9964093777

Related Posts