കെ എൻ എസ് എസ് ദാസറഹള്ളി കരയോഗത്തിൻ്റെ സന്തോഷ് നഗർ ഏഴാം ക്രോസിലെ മന്നം സദനത്തിൽ സെമി ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ് ക്ലാസുകൾ ആരംഭിച്ചു. മന്നം സദനത്തിൽ സംഘടിപ്പിച്ച പൂജകൾക്ക് ബ്രഹ്മശ്രീ നമ്പുതിരി നേതൃത്വം നൽകി. കരയോഗം പ്രസിഡണ്ട് ആർ.അനിൽ, വൈസ് പ്രസിഡണ്ട് ആർ. വിജയൻ പിള്ള, സെക്രട്ടറി സി.എൻ.വേണുഗോപാലൻ, ജോയിൻറ് സെക്രട്ടറി കെ.ജി.പ്രസാദ്, ട്രഷറര്‍ രമേശ് സി നായർ ബോർഡ് അംഗങ്ങളായ സി.ജി.ഹരികുമാർ, കെ.ഉണ്ണികൃഷ്ണൻ, കമ്മിറ്റി അംഗം സി.ഹരികുമാർ, ഇ.ഇ.ബാബു, യുത്ത് വിംഗ് ദൃശ്യം അംഗങ്ങളും പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് 8618123067, 70225 31677 എന്ന നമ്പറിൽ ബന്ധപ്പെടുക.