ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിൽ നിന്ന് ബെംഗളൂരു സ്വദേശിനിയായ യുവതിക്ക് നേരിടേണ്ടിവന്നത് വലിയ വഞ്ചന. 2022-ൽ ബംബിൾ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ്, തൻ്റെ സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചെന്നാണ് 28-കാരിയുടെ പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

2022 നവംബറിലായിരുന്നു ഇരുവരും ബംബിൾ വഴി പരിചയപ്പെടുന്നത്. തുടർന്ന് ഇൻസ്റ്റഗ്രാമിലൂടെ ആശയവിനിമയം നടത്തിയ ഇരുവരും വിശ്വാസം വളർന്നതോടെ നേരിൽ കാണുകയും ചെയ്തു. എന്നാൽ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം യുവാവ് യുവതിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്തതായി പരാതിയിൽ പറയുന്നു.

ഏകദേശം നാല് വർഷത്തിന് ശേഷമാണ് ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ റെഡിറ്റിലും മറ്റൊരു അഡൾട്ട് വെബ്സൈറ്റിലും പ്രചരിക്കുന്നതായി യുവതി കണ്ടെത്തിയത്. തൻ്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്തതെന്നാണ് യുവതിയുടെ ആരോപണം.

ജൂൺ 19-ന് യുവതി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തു. ദൃശ്യങ്ങൾ എങ്ങനെ റെക്കോർഡ് ചെയ്യപ്പെട്ടുവെന്നും ആരാണ് പ്രചരിപ്പിച്ചതെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനും സംഭവത്തിൻ്റെ എല്ലാ സാഹചര്യങ്ങളും പരിശോധിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Related Posts